മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ അഭിഭാഷകനും രാജ്യസഭാ എംപി കപിൽ സിബൽ. മണിപ്പൂരിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് കപിൽ സിബൽ പറഞ്ഞു.
സർക്കാരിനെതിരെ ‘ഇൻഡ്യ’ സംഘം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ മോദി പ്രതിപക്ഷത്തിനെതിരെ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ കപിൽ സിബലിന്റെ വിമർശനം.
PM :
Opposition “playing politics” over ManipurNot quite
Remember, the Supreme Court suo motu expressed deep concern over violence against women. Said was “unacceptable in a constitutional democracy”.
Not the opposition, but those who were silent were “playing politics”.
— Kapil Sibal (@KapilSibal) August 11, 2023
മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഒരിക്കലും താൽപ്പര്യമില്ലെന്ന് മോദി പറഞ്ഞിരുന്നു.രാഷ്ട്രീയമില്ലാതെ ക്ഷമയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി വിഷയങ്ങൾ വിശദീകരിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
‘ഭരണഘടനാപരമായ ജനാധിപത്യത്തിൽ ഇത് അംഗീകരിക്കാനാവില്ല’ എന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സുപ്രീം കോടതി സ്വമേധയാ ആശങ്ക പ്രകടിപ്പിച്ചത് ഓർക്കുക. പ്രതിപക്ഷമല്ല, മിണ്ടാതിരുന്നവരാണ് രാഷ്ട്രീയം കളിക്കുന്നതെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി രംഗത്തെത്തി.പ്രധാനമന്ത്രി ഇന്നലെ ലോക്സഭയില്‍ രണ്ട് മണിക്കൂര്‍ പന്ത്രണ്ട് മിനിറ്റ് സംസാരിച്ചു. അവസാന രണ്ട് മിനിറ്റ് മാത്രമാണ് മോദി മണിപ്പൂരിനെപ്പറ്റി പറഞ്ഞത്. മണിപ്പൂരില്‍ കുട്ടികള്‍ മരിക്കുകയും സ്ത്രീകള്‍ പീഡനത്തിനിരയാകുകയുമാണ്. ഈ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും മണിപ്പൂരിനെക്കുറിച്ച് മോദി പറയുന്നത് ചിരിച്ചുകൊണ്ടാണെന്നും രാഹുൽ പറഞ്ഞു.
ഒരു പ്രധാനമന്ത്രിക്ക് യോജിച്ച കാര്യമല്ല ഇത്. രാജ്യം ദുഃഖത്തില്‍ ആയിരിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. മണിപ്പൂരില്‍ കണ്ടതും കേട്ടതും താന്‍ മുന്‍പ് എവിടെയും കേട്ടിട്ടില്ല. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല.മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല. രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം വിചാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് ദിവസം മതി. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ പോകാന്‍ കഴിയില്ലെങ്കില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എങ്കിലും ശ്രമിക്കൂ എന്നും രാഹുല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here