മണിപ്പൂരില്‍ ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എയുടെ വീടിനു നേരെ ബോംബേറ്; ഭാര്യ കൊല്ലപ്പെട്ടു

മണിപ്പൂരിലെ കാങ്‌പോപി ജില്ലയില്‍ ബോംബേറ്. സൈകുല്‍ മുന്‍ എംഎല്‍എ യാംതോങ് ഹാവോകിപ്പിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ യാംതോങിന്റെ ഭാര്യ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍  ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് യാംതോങിന്റെ ഭാര്യ ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ആക്രമണസമയത്ത് യാംതോങ് ഹാവോകിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും ഇദ്ദേഹം രക്ഷപ്പെട്ടു.

ALSO READ: ‘തങ്കലാന്‍’ കേരള മൂവി പ്രമോഷന്‍ റദ്ദാക്കി, പ്രമോഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി നിര്‍മാതാക്കള്‍

64 കാരനായ യാംതോങ് ഹാവോകിപ്പ് സൈകുലില്‍ നിന്നും രണ്ട് തവണ എംഎല്‍എയായി വിജയിച്ചിട്ടുള്ളയാളാണ്. 2012 ലും 2017 ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച അദ്ദേഹം 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പേ ബിജെപിയിലേക്കു ചേക്കേറിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരുകയാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ സ്വത്ത് പങ്കുവെക്കലുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി തര്‍ക്കങ്ങളുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News