മണിപ്പൂർ: 23000 പേരെ ഒഴിപ്പിച്ചു, പ്രദേശത്ത് വ്യോമ നിരീക്ഷണം ഏർപ്പെടുത്തി

മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും 23,000 പേരെ ഒഴിപ്പിച്ചു. അസം റൈഫിള്‍സും സൈന്യവും ചേര്‍ന്നാണ് ഇവരെ സൈനിക ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചത്.

അസം റൈഫിള്‍സിന്റെയും സൈന്യത്തിന്റെയും 120-ൽ അധികം യൂണിറ്റുകളെയാണ് വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറായി സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ് പ്രദേശം. പ്രദേശത്ത് സൈന്യം വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് വ്യോമനിരീക്ഷണം. സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ് ഇംഫാല്‍ താഴ്‌വരയുള്‍പ്പെട്ട പ്രദേശം.

രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഇതുവരെ പ്രദേശത്ത് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് സൈന്യം അറിയിച്ചു. കര്‍ഫ്യൂ സമയം രാവിലെ 7 മണി മുതല്‍ 10 വരെയായി ചുരുക്കിയിട്ടുണ്ട്. കലാപത്തില്‍ ഇതുവരെ 55-ൽ അധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന ഔദ്യോഗിക വിവരം. ഏതാണ്ട് 1500 പേരോളം അസമിന്റെ അതിര്‍ത്തിമേഖലകളില്‍ അഭയം പ്രാപിച്ചിട്ടുമുണ്ട്. മണിപ്പൂരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായി എട്ടോളം ക്യാമ്പുകളാണ് അസം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News