മനുഷ്യത്വം മരവിച്ച മണിപ്പൂരിൽ വംശീയ കലാപം നാൾക്കുനാൾ രൂക്ഷമായി തുടർന്നിട്ടും സമാധാനം പുന.സ്ഥാപിക്കാൻ കൂട്ടാതെ സംസ്ഥാന സർക്കാർ. മണിപ്പൂരിൽ സംഘർഷം രൂക്ഷമായതോടെ 10,000 സൈനികരെ കൂടി സംസ്ഥാനത്ത് വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മണിപ്പുർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുക. ഇതോടെ മണിപ്പൂരിൽ കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയരും. എല്ലാ പ്രദേശങ്ങളിലേക്കുമുള്ള നിരീക്ഷണം ദിവസങ്ങൾക്കുള്ളിൽ വ്യാപിക്കും. എല്ലാ ജില്ലയിലും പുതിയ കോ-ഓർഡിനേഷൻ സെല്ലുകളും ജോയിൻ്റ് കൺട്രോൾ റൂമുകളും സ്ഥാപിക്കും. അതേ സമയം സംസ്ഥാനത്ത് അക്രമണ സംഭവങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ മൊബൈൽ ഇൻ്റർനെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here