നാഗാലാൻഡിൽ പൊലീസ് ഇദ്യോഗസ്ഥൻ ആയുധങ്ങൾ മോഷ്ടിച്ച് വിറ്റു

ആയുധങ്ങൾ മോഷ്ടിച്ച് വിറ്റതിന് നാഗാലാൻഡിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയും ഉള്‍പ്പെടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്പെക്ടർ മൈക്കിൾ യാന്താൻ ആയുധങ്ങൾ നൽകുന്നതിന് 4.25 ലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. ചുമൗ കേഡിയയിലെ പൊലീസിന്റെ ആയുധ സംഭരണശാലയിൽ നിന്നാണ് അത്യാധുനിക ആയുധങ്ങളടക്കം സംഘം കവർന്നത്. അറസ്റ്റിലായ പൊലീസ് ഇൻസ്പെക്ടർ ഈ ആയുധ സംഭരണശാലയുടെ ചുമതലക്കാരനായിരുന്നു.

Also Read: നോട്ടിലെ നമ്പറിൽ നക്ഷത്ര ചിഹ്നമുണ്ടോ? എങ്കിൽ ഈ നിർദേശം ഒന്ന് ശ്രദ്ധിക്കൂ

മൈക്കിള്‍ കുറ്റം സമ്മതിച്ചതായി ദിമാപൂർ പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ ആർക്കാണ് ആയുധങ്ങള്‍ വിറ്റതെന്ന് വ്യക്തമായിട്ടില്ല. സ്‌റ്റോക്ക് വെരിഫിക്കേഷന്‍ സമയത്താണ് മോഷണ വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Also Read: 19 വർഷങ്ങൾക്ക് ശേഷം ആദ്യത്തെ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News