പാക്കിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വീണു, നവദമ്പതികളുൾപ്പെടെ 26 പേർക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിൽ വിവാഹ സംഘം യാത്രചെയ്ത ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞുവീണ് വൻ ദുരന്തം. സംഭവത്തിൽ വിവാഹ സംഘത്തിലുൾപ്പെട്ട വധൂവരൻമാരുൾപ്പെടെ 26 പേർക്ക് ദാരുണാന്ത്യം സംഭവിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അപകടത്തെ തുടർന്ന് നദിയിൽ നടത്തിയ തിരച്ചിലിൽ 13 പേരുടെ മൃതദേഹം അധികൃതർ കണ്ടെടുത്തു. ബാക്കിയുള്ളവർക്കായി ഇപ്പോഴും തിരച്ചിൽ നടക്കുകയാണ്.

ALSO READ: ആശ്രിത നിയമനത്തിലൂടെയുള്ള സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ല; സുപ്രീംകോടതി

ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽ നിന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബസ് അമിത വേ​ഗതയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്ന വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പാക്കിസ്ഥാനിൽ നടന്ന വ്യത്യസ്ത ബസ് അപകടങ്ങളിലായി 36 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ ഈ അപകടവും വലിയ ചർച്ചകൾക്കാണ് വഴി തുറന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News