പാലാരിവട്ടത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു തെറുപ്പിച്ചു

എറണാകുളം പാലാരിവട്ടത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു തെറുപ്പിച്ചു. പത്രവിതരണക്കാരായ അച്ഛനും മകനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. കാര്‍ ഓടിച്ചിരുന്ന 18കാരന് ലൈസന്‍സില്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പാലാരിവട്ടം ജംഗ്ഷനിലാണ് സംഭവം. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. പത്രവിതരണം നടത്തി മടങ്ങുകയായിരുന്ന അച്ഛനും മകനും സഞ്ചരിച്ച ഇരു ചക്രവാഹനത്തെ കാര്‍ ഇടിച്ചു തെറുപ്പിച്ചു. മാമംഗലം സ്വദേശി സുബ്രഹ്‌മണ്യം മകന്‍ വിവേക് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സുബ്രഹ്‌മണ്യന്റെ തലക്കും വിവേകിന്റെ വാരിയെല്ലിനുമാണ് പരുക്ക്. ഇരുവര്യെം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: തിരുവനന്തപുരത്ത് കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കാര്‍ ഓടിച്ചിരുന്ന മുപ്പത്തടം സ്വദേശി ഗോഡ് വിന്‍ ജോസഫിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സില്ലന്ന് വ്യക്തമായി. വധശ്രമത്തിനും ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനുമാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News