രാജസ്ഥാനില്‍ പതിനാലുകാരിയെ കൊന്നു പിന്നാലെ കല്‍ക്കരി ചൂളയിലിട്ട് കത്തിച്ചു

രാജസ്ഥാനില്‍ പതിനാലുകാരിയെ കൊലപ്പെടുത്തി കല്‍ക്കരി ചൂളയിലിട്ട് കത്തിച്ചു. ബില്‍വാര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കല്‍ക്കരി ചൂളയിലിട്ട് കത്തിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Also Read: ദില്ലി ഓര്‍ഡിനന്‍സിന് പകരമുളള സര്‍വീസസ് ബില്‍ ലോക്സഭ പാസാക്കി

കന്നുകാലിയെ മേയ്ക്കാന്‍ രാവിലെ വീട്ടില്‍ നിന്നും പോയതിന് ശേഷമായിരുന്നു പെണ്‍കുട്ടിയെ കാണാതായതെന്ന് കുട്ടിയുടെ സഹോദരന്‍ പറയുന്നു. കന്നുകാലികളെ മേയ്ക്കാന്‍ പോയ അമ്മ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഉച്ചയോട് കൂടിയാണ് തെരച്ചില്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്ത് മണിയോടെയാണ് കല്‍ക്കരിചൂളയില്‍ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് ഒരു ചൂളയില്‍ അസ്ഥികള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് കുറ്റസമ്മതം നടത്തിയതായാണ് സൂചന.

Als Read: ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് ഓഫീസിന്‍റെ ഗേറ്റില്‍ മൂത്രമൊഴിച്ചു, പിന്നാലെ സംഘര്‍ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News