സൗദിയിൽ ഒരാഴ്ചക്കിടെ 17,000 ത്തോളം നിയമലംഘകരെ പിടികൂടി; ഉടൻ നാടുകടത്തും

സൗദിയിൽ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ് നടപടി. ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഇതിൽ താമസ നിയമം ലംഘിച്ച 10,000 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,000 പേർ എന്നിങ്ങനെയാണ്.

also read: കേരളത്തിന്റെ സ്വന്തം വൈൻ; ‘നിള’ ഉടൻ വിപണിയിലേക്ക്

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 19 പേരും അറസ്റ്റിലായിട്ടുണ്ട്. ഇതിനിടയിൽ രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 709 പേരും അറസ്റ്റിലായി. ഇവരിൽ 63 ശതമാനം യമനികളും 34 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. 86 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.

also read: ‘കല്ലും മുള്ളും വണ്ടിക്ക് മെത്തൈ’, ഹിമാലയന്‍ 452 ‘റോയല്‍’ എന്‍ഫീല്‍ഡ് തന്നെയെന്ന് വാഹനപ്രേമികള്‍

നിലവിൽ ആകെ 46,000 ത്തോളം നിയമലംഘകരെയാണ് പിടിച്ചിരിക്കുന്നത്.ഇവർ നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയ ഇവരിൽ 40,000 പേരുടെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട് . രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News