ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ദില്ലിയിലെ കനേഡിയന്‍ നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു. കാനഡയുടെ ഇന്ത്യയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് വീലറെയാണ് വിളിപ്പിച്ചത്. കാനഡയുടെ നീക്കത്തില്‍ വിശദീകരണം
നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ALSO READ:ഇന്ത്യയിലെ ഡേറ്റിങ് ബോളിവുഡ് സിനിമാ കഥ അപ്പടി പകര്‍ത്തുന്നത് പോലെ; അനുഭവം തുറന്നുപറഞ്ഞ് ഓസീസ് പൗര
ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഹൈകമ്മീഷണര്‍ക്കെതിരെ നിജ്ജറിന്റെ കൊലപാതകത്തിലുള്‍പ്പെടെ കേസെടുക്കാന്‍ കാനഡ ഇന്ത്യയുടെ അനുവാദം തേടിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.
ALSO READ:അടുത്ത ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here