സ്‌കീം റദ്ദാക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ ക്യാഷ് ചെയ്ത ഓരോ ഇലക്ടറല്‍ ബോണ്ടിന്റെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സമര്‍പ്പിച്ച അപേക്ഷ മാര്‍ച്ച് 11 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
നല്‍കിയ സംഭാവനകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം മനഃപൂര്‍വം ലംഘിച്ചുവെന്ന് ആരോപിച്ച് എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ഹര്‍ജിയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് രാവിലെ 10.30ന് രണ്ട് ഹര്‍ജികളും കേള്‍ക്കും.
ലോക്സഭ തെരഞ്ഞെടുപ്പ്; ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല; തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും
ഫെബ്രുവരി 15-ന് പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍, അജ്ഞാത രാഷ്ട്രീയ ധനസഹായം അനുവദിക്കുന്ന കേന്ദ്രത്തിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കുകയും ‘ഭരണഘടനാവിരുദ്ധം’ എന്ന് വിളിക്കുകയും ദാതാക്കളുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ പണമിടപാട് നടത്തുന്ന ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 4 ന് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here