സിറിയയിൽ ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തു. ഏറെ നാളായി നിലനിന്നു വന്ന ആഭ്യന്തര യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഫലമായാണ് ഭീകരർ രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിച്ചത്. സിറിയൻ തലസ്ഥാനമായ ദമാസ്കസ് കീഴടക്കിയതോടെയാണ് ഭീകരർ രാജ്യം തങ്ങൾ കയ്യടക്കിയെന്ന് പ്രഖ്യാപിച്ചത്.
ഭീകരരുടെ മുന്നേറ്റം രാജ്യ തലസ്ഥാനം വരെ എത്തിയതോടെ സിറിയൻ പ്രസിഡൻ്റ് ബാഷർ അസദ് രാജ്യത്തു നിന്നും പാലായനം ചെയ്തു. തുടർന്ന് രാജ്യത്തെ ഏകാധിപത്യ ഭരണം അവസാനിച്ചെന്നും സിറിയ സ്വതന്ത്രമായെന്നും പോരാട്ടത്തിന് നേതൃത്വം നൽകുന്ന അഹമ്മദ് അൽ ഷാറാ തങ്ങളുടെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഭീകരർ ഹയാത് തഹ്രീർ അൽ ഷാം, ദമാസ്‌ക്‌സ് ഉൾപ്പടെയുള്ള മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തതോടെയാണ് സർക്കാരിനെതിരെയുള്ള ഭീകരരുടെ വിജയം അവർ പ്രഖ്യാപിച്ചത്. അതേസമയം, അസദിനെ പിന്തുണച്ചു കൊണ്ട് ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ ദോഹയിൽ കൂടിക്കാഴ്ച നടത്തി.
സിറിയൻ പ്രദേശങ്ങൾ ഭീകര സംഘടനകളുടെ പിടിയിലാക്കരുതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗേയ് ലാവ്റോവ് മുന്നറിയിപ്പ് നൽകി. ലെബനൻ-സിറിയ അതിർത്തി പ്രദേശത്ത് ഇസ്രയേൽ ആക്രമണം നടത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here