താമരശ്ശേരിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം നടത്തിയാൾക്കെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടുള്ള പോസ്റ്റുകളിൽ എഡിറ്റിംഗ് നടത്തി ഗവൺമെൻറിനേയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്തിയും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചും, തെറ്റിധരിപ്പിച്ചും, പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ വാട്‌സ് ആപ്പിൽ പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്തു. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ താൽക്കാലികമായി വാടകക്ക് എടുത്ത വാഹനത്തിൻ്റെ ഡ്രൈവർ വേങ്ങാക്കുന്നുമ്മൽ സോണി ജോർജിനെതിരെയാണ് കേസെടുത്തത്. ഇയാൾ കമൻ്റ് ട്ടെ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി യൂവേഷിൻ്റെ പരാതിയിലാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്.

ALSO READ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സിഎംഡിആർഎഫിലേക്ക് ഒരു കോടി കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News