ഉപതെരഞ്ഞെടുപ്പിൽ സ്ഥിതി എൽഡിഎഫിന് അനുകൂലമെന്ന് കെ എൻ ബാലഗോപാൽ. ബിജെപിയും കോൺഗ്രസും തമ്മിലാണ് യഥാർത്ഥ മത്സരമെന്ന് പറഞ്ഞു ഫലിപ്പിക്കാൻ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ വരെ ശ്രമിക്കുന്നു. ബിജെപിയെ എങ്ങനെ സഹായിക്കാം എന്നതാണ് അവരുടെ നിലപാടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
കോൺഗ്രസിനകത്ത് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സ്ഥാനാർത്ഥിയെ ചൊല്ലി തർക്കമാണ്. കെ മുരളീധരന്റെ പ്രസ്താവന വളരെ വ്യക്തമാണ് അദ്ദേഹം പറഞ്ഞ വാക്കുകൾക്കിടയിലൂടെ അദ്ദേഹത്തിന്റെ എതിർപ്പ് പ്രകടമാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
Also Read: കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം-2024 ന്റെ ലോഗോ പ്രകാശനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി
തൃശൂർ പൂരം ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിച്ചത് ബിജെപിയാണ്. സുരേഷ് ഗോപി ആംബുലൻസിലല്ല വന്നതെന്ന അദ്ദേഹത്തിന്റെ വാദവും പൊളിഞ്ഞു. പൂരം കലക്കാൻ ആസൂത്രിതമായി ഒരു ശ്രമം നടന്നിട്ടുണ്ട്. രാത്രിയുടെ മറവിൽ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചിട്ടും സർക്കാർ കൃത്യമായി നിലപാടെടുത്തതുകൊണ്ടാണ് പൂരം നടന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ഉയർത്താൻ രാഷ്ട്രീയ വിഷയങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടാണ് പി പി ദിവ്യയുടെ കാര്യം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞു കേസെടുത്തു, അറസ്റ്റിലായി, ജയിലിൽപ്പോയി. സാധാരണ ഏത് കേസിലും ചെയ്യാവുന്ന ശക്തമായ നടപടിക്രമം ഈ കേസിലും സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് ഏതെങ്കിലും സമയത്ത് ഇങ്ങനെയൊരു നിലപാട് എടുത്തിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.
Also Read: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിൻ്റെ ശവക്കല്ലറ പണിയുന്നു; വെള്ളാപ്പള്ളി നടേശൻ
എത്ര പ്രധാനപ്പെട്ട നേതാവായാലും ഒരു വാക്കുകൊണ്ട് തെറ്റ് ചെയ്താൽ പോലും ശക്തമായ നിലപാട് സിപിഐഎമ്മും എൽഡിഎഫും സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയം പറയാനില്ലാത്തതിനാൽ അവർ കഥകളുണ്ടാക്കുന്നുവെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here