നെടുമങ്ങാട് വഞ്ചുവത്ത് വാടക വീട്ടിൽ ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിലെടുത്തു.വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
നമിതയെയാണ് വീടിന്റെ അടുക്കളയിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.അടുക്കളയിൽ ഷാൾ ഉപയോഗിച്ച് തുങ്ങി മരിച്ച നിലയിലാണ് പത്തൊൻപതുകാരിയെ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പെണകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ നമിതയുടെ ഫോണിൽ നമിതയും മറ്റൊരു ആൺ സുഹൃത്തിന്റെ ഫോട്ടോ സന്ദീപ് കണ്ടിരുന്നു.ഇതിനെ കുറിച്ച് സന്ദീപ് നമിതയുമായി സംസാരിച്ച ശേഷം വീട്ടിൽ നിന്നും തൊട്ട് അടുത്ത ജംഗ്ഷനിൽ പോയി നമിതയുടെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല. തുടർന്ന് വന്ന് നോക്കിയപ്പോഴാണ് നമിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നമിതയുടേത് ആത്മഹത്യയെന്നാണ് ഇൻക്വസ്റ്റിലെ പ്രാഥമിക നിഗമനം.
ENGLISH NEWS SUMMARY: In the case of ITI first year student committing suicide in a rented house in Nedumangad, Vanchuvath, her fiance has been taken into police custody.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here