ഇടുക്കിയിൽ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

idukki old woman murder

വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ഇടുക്കി കട്ടപ്പന കുന്തളംപാറയിൽ 65 -കാരിയായ അമ്മിണിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ അയൽവാസിയായ പ്രതി മണിക്കാണ് ഇടുക്കി അഡീഷണൽ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതി 23 വർഷം ശിക്ഷ അനുഭവിക്കണം.

Also Read; ആലപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 55 -കാരൻ മരിച്ചു; മരണ കാരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

2020 ജൂൺ രണ്ടിന് രാത്രി 8:30 ആണ് കട്ടപ്പന കുന്തളം പാറ പ്രിയദർശിനി കോളനിയിലെ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണി കൊല ചെയ്യപ്പെടുന്നത്. സമീപവാസി തന്നെയായ പ്രതി മണിയാണ് അമ്മിണിയെ കൊലപ്പെടുത്തിയത്. പീഡനവും മോഷണവും ആയിരുന്നു പ്രതിയുടെ ലക്ഷ്യം. സമീപത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മണി രാത്രിയിൽ അമ്മിണിയുടെ വീട്ടിലെത്തി കടന്നുപിടിച്ചു. കുതറി മാറാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ ഉണ്ടായിരുന്ന കത്തി കഴുത്തിൽ വച്ചു ഭീഷണിപ്പെടുത്തി.

അമ്മിണി വീണ്ടും പ്രതിരോധിച്ചതോടെ കത്തികൊണ്ട് കഴുത്തിൽ കുത്തി. മണിയുടെ ദേഹത്തേക്കും രക്തം വീണതോടെ തിരിച്ചു വീട്ടിലേക്ക് പോയി. വസ്ത്രം മാറി തിരിച്ചെത്തിയപ്പോഴേക്കും അമ്മിണി മരണപ്പെട്ടിരുന്നു. രക്തംപുരണ്ട വസ്ത്രങ്ങളും മറ്റും റോഡരികിൽ ഇട്ട് കത്തിച്ചു. മൊബൈൽ ഫോണിന്റെ ബാറ്ററി ഊരി മാറ്റി. അടുത്ത ദിവസം മുതൽ ഒന്നും സംഭവിക്കാത്ത രീതിയിൽ പ്രതി ജോലിക്ക് പോയി തുടങ്ങി.

Also Read; ഇടുക്കി പൂപ്പാറയിൽ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ജൂൺ ആറിന് ജോലി കഴിഞ്ഞു മടങ്ങിയെത്തിയ പ്രതി സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും തൂമ്പ വാങ്ങി കുഴിയെടുത്തു. ഏഴാം തീയതി രാത്രി അമ്മിണിയുടെ മൃതദേഹം വലിച്ച് കുഴിക്കുള്ളിൽ ഇട്ട് മൂടി. പിന്നീട് പുറ്റടിയിലെത്തി പച്ചക്കറി വാഹനത്തിൽ തമിഴ്നാട്ടിലേക്ക് കടന്നു. പൊലീസ് അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുകയും തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കുകയും ചെയ്തത്. ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലായി 23 വർഷം ശിക്ഷ അനുഭവിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News