ബംഗളൂരു ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ

ബംഗളൂരു ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ. ബംഗളൂരു പൊലീസിൽ നിന്ന് റിട്ടയറായ 74 കാരനായ സബ് ഇൻസ്പെക്ടറാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

എട്ട് ദിവസം മുൻപാണ് പെൺകുട്ടിയും കുടുംബവും പ്രതി താമസിക്കുന്ന വീടിൻ്റെ മുകൾ നിലയിൽ താമസിക്കാൻ എത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ താഴത്തെ നിലയിൽ വീണ കളിപ്പാട്ടം എടുക്കാൻ എത്തിയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. തുടർന്ന്  നടത്തിയ അന്വേഷണതിനിടയിൽ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു.

also read :‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ?’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജെയ്ക്ക് സി തോമസ്

മാതാപിതാക്കൾ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനവിവരം വ്യക്തമായത്.കുട്ടിയുടെ ചുണ്ടുകൾ മുറിവേറ്റ് തടിച്ചിരുന്നു. ഭയപ്പെട്ട അവസ്ഥയിലായിരുന്നു മകളെന്നും അമ്മ കൂട്ടിച്ചേർത്തു. വിവരമറിഞ്ഞ് കുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടിലെത്തി ബഹളം വെച്ചെങ്കിലും ഇയാളുടെ മകൻ ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളും പൊലീസ് ഉദ്യോഗസ്ഥനാണ്.

കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയാൻ പാടില്ലെന്നും പണം നൽകാമെന്നും പ്രതിയുടെ മകനായ പോലീസ് ഉദ്യോഗസ്ഥൻ കുടുംബത്തെ അറിയിച്ചു. പണം വാങ്ങി വീട് ഒഴിയണമെന്നായിരുന്നു ആവശ്യമെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ഭീഷണി അവഗണിച്ച കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.പെൺകുട്ടിയേയും പ്രതിയേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയുടെ മകനെതിരെയും കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

also read :ബിഹാര്‍ മുഖ്യമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News