കുറ്റാന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിന് വീണ്ടും ഒരു ക്രൈം ത്രില്ലർ ലഭിച്ചിരിക്കുകയാണ് ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ എന്ന ചിത്രത്തിലൂടെ. പ്രശസ്ത സംവിധായകൻ എം.എ. നിഷാദ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, സമുദ്രകനി, ദുർഗ കൃഷ്ണ തുടങ്ങി 70ഓളം പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെ ചുരുളുകളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് എന്നതിനാൽ സിനിമ കണ്ടവരും ആവേശത്തോടെയാണ് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. പ്രേക്ഷകനെ സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്തും വിധമാണ് ചിത്രത്തിലെ ഓരോ ഫ്രെയിമുകളുമെന്ന് ചിത്രം കണ്ടവർ പറയുന്നത് സംവിധായകൻ്റെ കയ്യടക്കത്തിൻ്റെ തെളിവാണ്.
ALSO READ: ത്രില്ലിംഗ് മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാൻ ‘ആനന്ദ് ശ്രീബാല’യെത്തുന്നു; ട്രെയിലർ പുറത്ത്
സംവിധായകൻ എം.എ. നിഷാദ് അദ്ദേഹത്തിൻ്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീൻ അദ്ദേഹത്തിൻ്റെ ഡയറിയിൽ കുറിച്ചിട്ട സൂചനകളും അനുമാനങ്ങളും വികസിപ്പിച്ചാണ് എം.എ. നിഷാദ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയത്. തിരക്കഥ, സംവിധാനം എന്നിവയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും നിഷാദ് അവതരിപ്പിച്ചിരിക്കുന്നു. കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ചിത്രീകരണം. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൽ നാസർ നിർമിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി.
സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി. ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ് ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ് അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിംഗ്: തിങ്ക് സിനിമ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here