വയോജനപരിപാലന മേഖലയില്‍ വികസിതരാജ്യങ്ങളുടേതിനു തുല്യമായ സേവനം കേരളത്തില്‍ ഉറപ്പാക്കും: മന്ത്രി ആര്‍ ബിന്ദു

R Bindu

അടുത്ത നിയമസഭാസമ്മേളനത്തില്‍ യോജനകമ്മിഷന്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. ഏറ്റവും പെട്ടെന്നു തന്നെ വയോജന കമ്മിഷന്‍ രൂപീകരിക്കാനാണ് സാമൂഹികനീതി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. വയോജനപരിപാലന മേഖലയില്‍ വികസിതരാജ്യങ്ങളുടേതിനു തുല്യമായ സേവനം കേരളത്തില്‍ ഉറപ്പാക്കുമെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

ALSO READ:  കമല ഹാരിസിനായി മലയാളത്തിലൊരു തെരഞ്ഞെടുപ്പ് ഗാനം; വീഡിയോ

വയോജനകമ്മിഷന്‍ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂര്‍ത്തിയായെന്നും അടുത്തിയ നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കുമെന്നും സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി മുളക്കുളം ഗ്രാമപഞ്ചായത്തില്‍ വൃദ്ധസദനത്തിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.നഴ്സുമാര്‍ക്ക് ശാസ്ത്രീയപരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരോഗ്യവകുപ്പിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ തയാറാക്കിയിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഒരുകോടി അഞ്ചുലക്ഷം രൂപ മുടക്കി നിര്‍മിച്ച മുളക്കുളത്തെ വൃദ്ധസദനത്തില്‍ നൂറ് അന്തേവാസികള്‍ക്കു താമസിക്കാന്‍ കഴിയും. എല്ലാവിധ ആധുനികസൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. കോട്ടയം ജില്ലയിലെ വൃദ്ധമന്ദിരങ്ങളുടെ ആസ്ഥാനം എന്ന നിലയിലാണ് പുതിയ കെട്ടിടത്തെ കാണുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച മൂന്നുകോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News