ന്യൂസ് ക്ലിക്ക് എഡിറ്റർ അടക്കമുള്ളവരുടെ കസ്റ്റഡി 5 ദിവസം കൂടി നീട്ടി

ന്യൂസ് ക്ലിക്ക് കേസിൽ എഡിറ്റർ അടക്കമുള്ളവരുടെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി. സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥയെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയുടെയും കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറാണ് ഉത്തരവിട്ടത്. ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടലിന് ചൈന അനുകൂല പ്രചരണത്തിന് പണം ലഭിച്ചെന്ന ആരോപണത്തെ തുടർന്ന് യുഎപിഎ ചുമത്തിയ കേസിലായിരുന്നു ഇരുവരും അറസ്റ്റിലായത്.

Also Read; പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

തുടർച്ചയായ റെയ്ഡുകൾ നടത്തി ഒക്ടോബർ മൂന്നിനാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയും ദില്ലി പൊലീസ്‌ അറസ്റ്റ് ചെയ്യുന്നത്. ന്യൂയോർക്ക് ടൈംസിന്റെ ലേഖനത്തിൽ ചൈനീസ് പ്രചരണം വർധിപ്പിക്കാൻ ന്യൂസ്‌ക്ലിക്കിന് പണം നൽകുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു റെയ്ഡ്. റിപ്പോർട്ടുകൾ പ്രകാരം ഡൽഹി പോലീസ് ചൊവ്വാഴ്ച 30-ലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയും കേസുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുകയും ചെയ്തു, കൂടാതെ പുർകായസ്ഥയെയും ചക്രബർത്തിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ന്യൂസ്‌ക്ലിക്കിന്റെ ഡൽഹിയിലെ ഓഫീസ് പോലീസ് സീൽ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News