പത്തനംതിട്ട അടൂരിൽ തണ്ണിത്തോട് വില്ലേജിൽ തേക്ക് തോട് മുറിയിൽ മണിമരുതി കൂട്ടം എന്ന സ്ഥലത്ത് രാജേഷ് ഭവനിൽ 36 വയസ്സുള്ള സെൽവ കുമാറിനെ ആണ് അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജ് മഞ്ജിത്ത് എസ് സി / എസ് ടി പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
മാനസിക വളർച്ച കുറവുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടൂരിലെ ഒരു ലോഡ്ജ് മുറിയിൽ എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു 2014 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 8 ഡിവൈഎസ്പി മാർ അന്വേഷണം നടത്തിയാണ് ചാർജ് ഹാജരാക്കിയത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ 2021 ലാണ് അറസ്റ്റ് ചെയ്തത്.
ജീവപര്യന്തവും ഒപ്പം 21 വർഷം അധിക കഠിനതടവും 2,10000 രൂപ പിഴയും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 12 മാസവും10 ദിവസവും കൂടി അധിക കഠിന തടവ് അനുഭവിക്കണം.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.പ്രോസി ക്യൂഷൻ നടപടികൾ വിക്ടിം ലയിസൻ ഓഫീസർ സ്മിത എസ് ഏകോപിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here