നവവധുവിനെ വെടിവെച്ച് കൊന്നു; ഭർത്താവായ സൈനികന്‍ അറസ്റ്റില്‍

യു.എസിൽ നവവധുവിനെ ഭർത്താവായ സൈനികന്‍ കൊലപ്പെടുത്തി. ഭാര്യയെ വെടിവെച്ച് കൊന്ന് മൃതദേഹം ഓവുചാലിൽ ഒഴുക്കുകയായിരുന്നു. 21വയസുള്ള സാരിയസ് ഹിൽഡബ്രാൻഡ് ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭാര്യ സരിയയുടെ വേർപാടിനെ കുറിച്ച് ഇയാൾ വേദന നിറഞ്ഞ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.

also read :ഹിമാചല്‍ പ്രദേശിലെ മഴക്കെടുതി തുടരുന്നു; നിരവധി വീടുകള്‍ തകര്‍ന്നു

ആഗസ്റ്റ് ആറു മുതലാണ് സരിയയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓവുചാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സരിയയെ അവസാനമായി കണ്ട വ്യക്തി സാരിയസ് ആണ്. ഭാര്യയെ കാണാതായെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സൂചിപ്പിച്ച് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

മകളുടെ കൊലപാതകത്തിന് പിന്നിൽ സാരിയസ് ആണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് സരിയയുടെ അമ്മ പ്രതികരിച്ചു. മകളെ കണ്ടെത്താനായി അയാൾ എല്ലായിടത്തും തെരച്ചിൽനടത്തിയിരുന്നു. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല.

also read :തിരുവല്ലയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News