ദൈവം ആരെയും രക്ഷിക്കാത്തതെന്താ? വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഞ്ചു പിടച്ച് രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്

വയനാടിലെ ദുരന്തഭൂമിയില്‍ നിന്നും സങ്കട വാര്‍ത്തകളാണ് ഓരോ നിമിഷവും പുറത്തെത്തുന്നത്. ഒരു രാത്രികൊണ്ട് ഒരു ഭൂപ്രദേശമാകെ ഒലിച്ചുപോയ ചൂരല്‍മലയിലും മുണ്ടക്കൈയിലും വേദനിക്കുന്ന മനുഷ്യരെ മാത്രമെ കാണാനാകൂ. മനുഷ്യ മനസ്സാക്ഷി പോലും മരവിച്ചുപോയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഒരു രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി എഴുതിയ ഡയറിക്കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. മുയ്യം എയുപി സ്‌കൂളിലെ അദിതി ആണ് ഉള്ളു നീറ്റുന്ന ഡയറിക്കുറിപ്പ് എഴുതിയിട്ടുള്ളത്. ഡയറിക്കുറിപ്പിന്റെ ചിത്രം മുയ്യം സ്‌കൂളിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഡയറിക്കുറിപ്പ് ഇങ്ങനെയാണ്.

ALSO READ: സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്യാം; വ്യവസായലോകത്തോട് അഭ്യർത്ഥിച്ച് മന്ത്രി പി രാജീവ്

‘ഇന്ന് സ്‌കൂള്‍ ലീവായിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോളാണ് ഞാന്‍ വാര്‍ത്ത കണ്ടത്. വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആ നാട് മുഴുവന്‍ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകള്‍ മരിച്ചു. കുറേപേരെ കാണാതായി. കുറേ വീടുകള്‍ പൊട്ടിപ്പോയി. ടിവിയില്‍ ആളുകള്‍ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ? അദിതി കുറിച്ചു. കരുതലിന്റെ തലമുറ ഇനിയും കേരളത്തില്‍ ഉണ്ട്, എന്നും എക്കാലവും. ഇഷ്ടം, സ്‌നേഹം. എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഡയറിക്കുറിപ്പില്‍ ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലെന്നോണം ഒരു കൊച്ചു ചിത്രവും അദിതി വരച്ചിട്ടുണ്ട്. ഉരുള്‍പൊട്ടി കല്ലും മരവും ഇടിഞ്ഞു വീഴുന്നതും വീടു തകരുന്നതും മണ്ണിനടിയില്‍ കിടക്കുന്ന മനുഷ്യരെയുമെല്ലാം കുഞ്ഞ് അദിതി തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News