തിരുവല്ലയിൽ യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവം: മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും

SEYD

തിരുവല്ലയിൽ യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും.കരാറുകാരൻ ഉൾപ്പെടെ പ്രതിയാകും. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഇന്നലെ വൈകിട്ടാണ് തകഴി കുന്നുമ്മ കുറപ്പൻചേരിയിൽ സൈഫുദ്ദീൻ്റെയും അയിഷയുടെയും മകൻ സെയ്ദ് (32) മരിച്ചത്.ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിന് കുറുകെ കെട്ടിയിരുന്ന വടം കഴുത്തിൽ കുരുങ്ങിയാണ് സെയ്ദ് മരിച്ചത്. തിരുവല്ല മുത്തൂർ കുറ്റപ്പുഴ റോഡിൽ ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

ALSO READ; ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും മഴയെത്തുന്നു, വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു- മൽസ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

അപകടത്തെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തൊഴിലാളികൾ കയർ ഇവിടെ നിന്നും നീക്കി. തൊഴിലാളികളെ പിന്നീട് തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ENGLISH NEWS SUMMARY: A case of involuntary manslaughter will be filed in the case of death of a young man in Tiruvalla after a rope was entangled in his neck

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration