തൃശൂരില്‍ പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങി യാത്രാ ബോട്ട് പുഴയുടെ മധ്യേ അകപ്പെട്ടു

പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങി യാത്രാ ബോട്ട് പുഴയുടെ മധ്യേ അകപ്പെട്ടു. ശനിയാഴ്ച വൈകിട്ട് കൊടുങ്ങല്ലൂര്‍ അഴീക്കോടായിരുന്നു സംഭവം. അഴീക്കോട്- മുനമ്പം ഫെറിയില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:ഫോറസ്റ്റ് ഗാർഡിന് വേണ്ടിയുള്ള 25 കിലോമീറ്റർ നടത്ത പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; സംഭവം മധ്യപ്രദേശിൽ

പുഴയില്‍ ശക്തമായ ഒഴുക്കുള്ള സമയത്തായിരുന്നു സംഭവം. മുനമ്പത്തു നിന്നും വൈകിട്ട് അഞ്ചേകാലിന് യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് പുഴയുടെ മധ്യഭാഗത്ത് എത്തിയപ്പോഴാണ് റോപ്പ് കുടുങ്ങി നിശ്ചലമായത്. നിര്‍മ്മാണം പുരോഗമിക്കുന്ന അഴീക്കോട് – മുനമ്പം പാലത്തിന്റെ തൂണിനടുത്തായിരുന്നു സംഭവമെന്നതിനാല്‍ ബോട്ട് നിയന്ത്രണം വിട്ട് ഒഴുകിയില്ല. വൈകാതെ തീരദേശ പൊലീസിന്റെ ബോട്ട് സ്ഥലത്തെത്തുകയും തകരാര്‍ പരിഹരിച്ച് അഞ്ചേമുക്കാലോടെ ബോട്ട് കരയിലെത്തിക്കുകയും ചെയ്തു.

ALSO READ:‘ദൈവമല്ലേ അമ്പലം നിർമിക്കാൻ ഞാൻ സ്ഥലം തരാം, മാലയും തുളസിയും ഭക്ഷണവും തരാം, അങ്ങനെയെങ്കിലും രാജ്യം രക്ഷപ്പെടട്ടെ’, മോദിക്കെതിരെ മമത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News