തൃശൂരിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെ തൃശൂരിലും ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പിന് നല്‍കിയതിനെതിരെ പ്രതിഷേധവുമായി എ ഗ്രൂപ്പ്. മുതിര്‍ന്ന നേതാവ് കെ.പി. വിശ്വനാഥന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നു.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള ഗ്രൂപ്പ് പോര് സംസ്ഥാനത്ത് തുടരുന്ന പശ്ചാത്തലത്തിലാണ് തൃശ്ശൂരിലും ഗ്രൂപ്പ് പോര് രൂക്ഷമാകുന്നത്. പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ‘ഐ’ ഗ്രൂപ്പിന് നല്‍കിയതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി വിശ്വനാഥന്‍ രംഗത്തെത്തിയിരിക്കുന്നത്.

കെപിസിസി ഭാരവാഹികളുടെ ബ്ലോക്കുകളില്‍ അവരുടെ നിര്‍ദേശത്തിന് മുന്‍ഗണന നല്‍കണമെന്നാണ്‌ േനരത്തെ ഉണ്ടാക്കിയ ധാരണ. എന്നാല്‍ മുന്‍ധാരണയ്ക്ക് വിരുദ്ധമായാണ് ബ്ലോക്ക് കമ്മിറ്റികള്‍ ഐ ഗ്രൂപ്പിന് നല്‍കിയത് എന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഇതിന്റെ പശ്ചാത്തലത്തില്‍ കെ പി വിശ്വനാഥന്റെ നേതൃത്വത്തില്‍ അളഗപ്പനഗര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു.നേതൃത്വം തീരുമാനം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി ബ്ലോക്ക് ഓഫീസുകള്‍ വിട്ടുനല്‍കില്ലെന്നും എ നേതാക്കള്‍ പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ടുമാരെ നിയമിച്ചതിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ ഡി.സി.സി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേതൃത്വത്വം ഏകപക്ഷീയമായി തീരുമാനമെടുത്തതിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നോമിനിയായ പി ജി ജയ്ദീപനെ ബ്ലോക്ക് പ്രസിഡണ്ട് ആക്കിയതില്‍ പ്രതിഷേധിചുമായിരുന്നു രാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News