തൃശൂരിൽ മരങ്ങള്‍ ഒടിഞ്ഞുവീണ് ട്രാൻസ്ഫോഫോർ നിലം പതിച്ചു

തൃശൂരിൽ ചാലക്കുടിക്കടുത്ത് കോടശ്ശേരിയിൽ മരങ്ങള്‍ ഒടിഞ്ഞുവീണ് ട്രാൻസ്ഫോഫോർ നിലം പതിച്ചു. കെ എസ് ഇ ബി ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

Also read:‘സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മാമന്‍ തന്നെ ചെയ്യണം’; മന്ത്രി വി ശിവന്‍കുട്ടിക്ക് നാലാംക്ലാസ്സുകാരിയുടെ ക്ഷണക്കത്ത്

രണ്ട് മിനിറ്റോളം ശക്തമായി വീശിയ കാറ്റില്‍ കോടശ്ശേരി തെക്കേ മാരാംകോട് പള്ളിക്ക് സമീപത്തെ ട്രാന്‍സ് ഫോര്‍മർ ആണ് തേക്കുമരത്തിനൊപ്പം റോഡിലേക്ക് മറിഞ്ഞ് വീണത്. ഇതിനിടയിൽ അകപ്പെട്ട കെ എസ് ഇ ബി ജീവനക്കാരൻ കരിപ്പായി ഷാജു സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മാരാംകോട് പ്രദേശത്ത് ഏഴ് വൈദ്യുത തൂണുകളും, കോർമല ഭാഗത്ത് മൂന്ന് വൈദ്യുത തൂണുകളും ഒടിഞ്ഞു വീണു. ഈ പ്രദേശങ്ങളിൽ വൈദ്യുത വിതരണവും നിലച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News