തൃശൂർ ചേലക്കരയിൽ ബാറിലെത്തി ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപിള്ളി സ്വദേശികളായ പർളാശ്ശേരി വീട്ടിൽ 25 വയസ്സുള്ള ജസ്വന്ത്, കൊഴിഞ്ഞാം പറമ്പിൽ വീട്ടിൽ 26 വയസുള്ള സനൽ എന്നിവരെയാണ് ചേലക്കര പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് പ്രതികൾ മാരകായുധങ്ങളുമായി ബാറിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തത്. പ്രതികളിൽ ഒരാളായ ജസ്വന്ത് കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് മൂന്നു മാസം മുമ്പാണ് പുറത്തിറങ്ങിയത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here