തൃക്കണ്ണാട് കടൽ ക്ഷോഭം രൂക്ഷമായ പ്രദേശത്തെ കെട്ടിടങ്ങൾക്ക് സുരക്ഷയൊരുക്കാൻ രണ്ട് ദിവസത്തിനകം കല്ലിടും; കാസർഗോഡ് ജില്ലാ കലക്ടർ

കടലേറ്റം രൂക്ഷമായ കാസർഗോഡ് തൃക്കണ്ണാട് തീരത്ത് രണ്ട് ദിവസത്തിനകം കല്ലിട്ട് സുരക്ഷയൊരുക്കും. ജില്ലാ കലക്ടർ കെ ഇമ്പശേഖരന്റെ നേതൃത്വത്തിൽ ഉദുമയിൽ ചേർന്ന യോഗത്തിലാണ് പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്.

Also Read: ‘കുക്കികൾ കുടിയാന്മാരാണ്, അവർ തുടച്ചുനീക്കപ്പെടും’: മെയ്തേയ് നേതാവിന്റെ പ്രസ്താവന വൈറലാകുന്നു

ഉദുമ തൃക്കണ്ണാട് തീരത്ത് അപകട ഭീഷണിയുയർത്തിയാണ് കടലേറ്റം രൂക്ഷമാകുന്നത്. – മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടം കഴിഞ്ഞ ദിവസമാണ് തകർന്നു വീണത്. അധികൃതർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് മത്സ്യ തൊഴിലാളികൾ കാസർഗോഡ് – കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടർ ഇമ്പ ശേഖരന്റെ നേതൃത്വത്തിൽ ഉദുമ പഞ്ചായത്തിൽ യോഗം ചേർന്ന് നാട്ടുകാരുമായി ചർച്ച നടത്തി. രണ്ട് ദിവസത്തിനകം കല്ലിട്ട് തീരത്തെ കെട്ടിടങ്ങൾക്കടക്കം സുരക്ഷയൊരുക്കും. ഹാർബർ വേണമെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ കെ ഇമ്പശേഖരൻ പറഞ്ഞു. കാലവർഷം ശക്തമായതോടെ കടലേറ്റത്തിൽ ഈ മാസമാദ്യം പ്രദേശത്ത് രണ്ട് വീടുകൾ തകരുകയും നിരവധി തെങ്ങുകൾ കടപുഴകുകയും ചെയ്തിരുന്നു.

Also Read: തൃശൂരിൽ ആനയെ കൊന്ന്‌ കുഴിച്ചിട്ട സംഭവം; 4 പേർ കൂടി കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News