ഉത്തര്‍പ്രദേശിൽ പൊലീസിനെ നടുറോഡിലിട്ട് ജനം ആക്രമിച്ചു; വീഡിയോ

ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിൽ പോലീസുകാരനെ ജനക്കൂട്ടം മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സബ് ഇൻസ്‌പെക്ടർ (എസ്‌ഐ) റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മർദ്ദിക്കുകയും ചവിട്ടുകയും തല്ലുകയും ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പോലീസുകാരെത്തിയപ്പോഴാണ് സംഭവം നടന്നത്.

സംഭവത്തിൽ പൊലീസുകാരില്‍ നിന്ന് അക്രമികള്‍ റൈഫിളുകള്‍ തട്ടിയെടുത്തെന്നും പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട് . രാവിലെ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസ്സുള്ള ഒരു ആൺകുട്ടി ബസിടിച്ച് കൊല്ലപ്പെട്ടിരുന്നു. ബസ് ഡ്രൈവർക്കെതിരെ കർശന നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മൃതദേഹം റോഡിൽ കിടത്തി പ്രതിഷേധിച്ചു . തുടർന്ന് നാട്ടുകാര്‍ റോഡില്‍ ഉപരോധിക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് എസ്ഐ രാം അവതാർ പൊലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി. തുടർന്ന് നടന്ന വാക്ക് തർക്കത്തിൽ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

also read: ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം; മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത് ലാലേട്ടനും മമ്മൂക്കയും കൂടെ ഉലകനായകനും ശോഭനയും

മർദനത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റതായി യുപി പൊലീസ് അറിയിച്ചു. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ സൂര്യ പ്രതാപ് സിംഗാണ് ഇതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെ കേസ് എടുത്തതായി മഹോബ പൊലീസ് സൂപ്രണ്ട് അപർണ ഗുപ്ത പറഞ്ഞു.

‘ആളുകളെ വൈദ്യപരിശോധനയ്ക്ക് പോകുമ്പോള്‍ ശൗച്യാലയത്തില്‍ പോകണമെന്ന് അവര്‍ ആവശ്യപ്പെടുകയും ഇതിനായി വാഹനം നിര്‍ത്തിയപ്പോള്‍ രണ്ട് പേര്‍ റൈഫിളുകള്‍ തട്ടിയെടുത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങി പോലീസിന് നേരെ നിറയൊഴുക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം പൊലീസ് തിരിച്ച് വെടിവെച്ചു. ഇതിനെ തുടർന്ന് പരുക്കേറ്റ കുറ്റവാളികളായ പരശുരാമനും മോനുവിനെയും അറസ്റ്റ് ചെയ്തു.’ ഗുപ്ത കൂട്ടിച്ചേര്‍ത്തു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പരുക്കേറ്റ ഒരു സബ് ഇൻസ്‌പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും ചികിത്സയിലാണ്.

also read: രഞ്ജുഷയ്ക്ക് പിന്നാലെ പ്രിയയും! വിയോഗം ആദ്യ കണ്‍മണിയെ കാണാതെ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News