ഉത്തർപ്രദേശിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും 3 മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെയും 3 മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ വാരാണാസി ജില്ലയിലുള്ള ഭായിദാനി മേഖലയിലാണ് സംഭവം. കൊലക്കേസ് പ്രതിയായ രാജേന്ദ്രഗുപ്ത (45) അയാളുടെ ഭാര്യ നീതു ഗുപ്ത (43), മക്കളായ നവേന്ദ്ര (25), സുബേന്ദ്ര (15), മകൾ ഗൌരംഗി എന്നിവരെയാണ് വെടിവെച്ച് കൊന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മക്കളെയുമാണ് ഇയാൾ വെടിവെച്ച് കൊന്നത്. സംഭവത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ രാജേന്ദ്ര ഗുപ്തയെ പിന്നീട്, നഗരത്തിലെ റൊഹാനിയ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ: ഗംഗാ നദിയിൽ കാന്തമെറിയുന്നത് തൊഴിലാക്കി യുവാവ്, ചെളിയിൽ പുതഞ്ഞ നാണയങ്ങളെടുത്ത് യുവാവ് അകറ്റുന്നത് കുടുംബത്തിൻ്റെ പട്ടിണി

സംഭവത്തിൽ വാരണാസി പൊലീസ് കേസെടുത്തു.ദമ്പതികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നെന്നും രാജേന്ദ്രഗുപ്തയുടെ അമ്മ പൊലീസിനോട് പറഞ്ഞു.  ഇയാൾക്കെതിരെ 1997 മുതൽ കൊലപാതകക്കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News