കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതിസാരത്തെ തുടര്‍ന്ന് പത്ത് പേര്‍ ഇവിടെ ചികിത്സയിലാണ്. 209 പേര്‍ നിരീക്ഷണത്തിലുണ്ട്. മൂന്നിടങ്ങള്‍ കണ്ടെയ്മെന്റ് സോണുകളാക്കിയിട്ടുണ്ട്.

ALSO READ:  വയനാട് ദുരന്തം: സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്

കോളറ ബാധിച്ച് യുവതി മരണപ്പെടുകയും ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത നൂല്‍പ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. കുടിവെള്ള സ്രോതസ്സുകളും പരിസരങ്ങളും ശൂചീകരിക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

കുടുംബശ്രി, ട്രൈബല്‍വകുപ്പ്, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗവും,വ്യാപാരികളുടെയും, ട്രൈബര്‍ പ്രമോട്ടര്‍മാരുടെയും അടിയന്തരയോഗവും ഇന്നലെ നടന്നു. രോഗം സ്ഥിരീകരിച്ചതും സമ്പര്‍ക്കമുള്ളതുമായ പ്രദേശങ്ങളില്‍ മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുകയാണ്.വാര്‍ഡ് അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ALSO READ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയിൽ ക്രിമിനലുകളെ തിരുകി കയറ്റിയ നടപടി; കൊല്ലം വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു; നടപടി കൈരളി വാർത്തയെ തുടർന്ന്

അതേസമയം യുവതി മരണപ്പെട്ട കുണ്ടാണംകുന്ന് സങ്കേതത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയ 209 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കുണ്ടാണംകുന്ന്, തിരുവണ്ണൂര്‍, ലക്ഷംവീട് എന്നിവിടങ്ങളാണ് കണ്ടെയ്മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുന്നത്.ഇവിടങ്ങളിലേക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration