പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രജിബുൾ ഹഖ്‌ എന്ന പ്രവര്‍കനാണ് കൊല്ലപ്പെട്ടത്. 5 തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയുടെയും  കോൺഗ്രസിന്‍റെയും ഓരോ പ്രവർത്തകരും സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ചെത്തിയ ഒരാളുമുള്‍പ്പെടെ 9 പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം 24 പേരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്.

കൂച്ച് ബെഹാറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ അക്രമികള്‍  ബാലറ്റ് പെട്ടികൾ കത്തിച്ചു.
ഗിറ്റാൾദാഹയിൽ സംഘം  നടത്തിയ വെടിവയ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു
അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സി പി ഐഎം പ്രവർത്തകർ ന്യൂടൗൺ പൊലീസ് സ്റ്റേഷനുമുന്നിലെ പ്രധാന റോഡ് ഉപരോധിച്ചു.

ALSO READ: കാവിയില്‍ രക്തം പുരണ്ടാല്‍ കു‍ഴപ്പമില്ല: വന്ദേഭാരതിന്‍റെ വെള്ള നിറം ഒ‍ഴിവാക്കുന്നു

ടി എം സി പ്രവർത്തകർ പോളിംഗ് ബൂത്ത് നശിപ്പിക്കുകയും ബരാസത് ജിക്ര എഫ്പി സ്കൂൾ പോളിംഗ് ബൂത്തിൽ വോട്ടുചെയ്യുന്നതിൽ നിന്ന് നാട്ടുകാരെ തടയുകയും ചെയ്തു.അക്രമികൾ ബാലറ്റ് പെട്ടികളും മോഷ്ടിച്ചതായി റിപ്പോർട്ടുണ്ട്.

ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ് ബോസ് പറഞ്ഞു. രാവിലെ മുതൽ ഞാൻ ജനങ്ങൾക്കൊപ്പമുണ്ട്. ആളുകൾ എന്നോട് അഭ്യർത്ഥിച്ചു, എന്‍റെ വാഹനവ്യൂഹം വഴിയിൽ നിർത്തി. ചുറ്റും നടക്കുന്ന കൊലപാതകങ്ങളെ കുറിച്ച് അവർ എന്നോട് പറഞ്ഞു, പോളിംഗ് ബൂത്തിൽ പോകാൻ അനുവദിക്കാത്ത ഗുണ്ടകളെ കുറിച്ച് എന്നോട് പറഞ്ഞു. അത് നമുക്കെല്ലാവർക്കും ആശങ്കയുണ്ടാക്കുന്നു. ജനാധിപത്യത്തിന്‍റെ ഏറ്റവും പവിത്രമായ ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ആർ.എസ്.എസ് നേതാവ് കൊന്തയിൽ തട്ടി, എന്തിനാ ഇതൊക്കെ എന്ന് ചോദിച്ചു’; ആർ.എസ്.എസ് വിടാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News