അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ സ്കോളർഷിപ്പോടെ പിഎച്ച്‌ഡി ചെയ്യാം; അപേക്ഷ നാളെ വരെ

അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ സ്കോളർഷിപ്പോടെ പിഎച്ച്‌ഡി ചെയ്യാം. ഗവേഷണത്തിനു താൽപര്യമുള്ളവർക്ക് പുണെ ഇന്റർയൂണിവേഴ്സ‌ിറ്റി സെന്‍റർ ഫോർ അസ്ട്രോണമി & അസ്ട്രോഫിസിക് സ് ജനുവരി 19 നു നടത്തുന്ന ‘ഇനാറ്റ്’ (IUCAA – National Admission Test 2025) എന്ന ടെസ്റ്റ് എഴുതാം. നാളെ രാത്രി 11.59ന് അകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കായി https://inat.iucaa.in. എന്ന വെബ്സൈറ്റ് പരിശോധിക്കാം.

യോഗ്യത: ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, മാക്സ്, അപ്ലൈഡ് മാത്സ്, ഇലക്ട്രോ ണിക്സ‌്, അസ്ട്രോണമി, ഇവയൊന്നിൽ എംഎസ്‌സി / ഇൻ്റഗ്രേറ്റഡ് എംഎസ്‌സി, അഥവാ ഏതെങ്കിലും ബിഇ / ബിടെക് / എംഇ / എംടെക് യോഗ്യത 55% മാർക്കോടെ 2025 ജൂലൈയോടെയെങ്കിലും നേടണം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. അതിസമർഥരായ ബിഎസ്‌സി ഫൈനൽ ഇയറുകാർ, എംഎസ്‌സി ഒന്നാം വർഷക്കാർ, ഇന്റഗ്രേറ്റഡ് എംഎസി 3-4 വർഷക്കാർ, ബിഇ / ബിടെക് 2-3 വർഷക്കാർ എന്നിവർക്ക് മുൻകൂർ സെലക്‌ഷന് അപേക്ഷിക്കാം.

ALSO READ; 10000 കോടി രൂപ ലക്ഷ്യം; എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ ചൊവ്വാഴ്ച മുതൽ

അസ്ട്രോണമി പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. ഫിസിക്സിൽ എംഎസ്സി തലം വരെയുള്ള അടിസ്ഥാനവിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ടെസ്റ്റിലും ഇന്‍റർവ്യൂവിലും ഉണ്ടാകും. മാത്സ്, ഇലക്ട്രോണിക്സ്, എൻജിനീയറിങ് എന്നിവയിലെ അടിസ്ഥാന കാര്യങ്ങളും അറിഞ്ഞിരിക്കണം.

അപേക്ഷാരീതി സൈറ്റിലുണ്ട്. 2 റഫറിമാർ ഓൺലൈനായി അയയ്ക്കുന്ന അസൈൻമെന്‍റ് രഹസ്യ റിപ്പോർട്ടുകൾ നവംബർ 22 നകം എത്തിക്കുകയും വേണം. ഈ റിപ്പോർട്ടുകളില്ലെങ്കിലും അപേക്ഷ പരിഗണിക്കുമെങ്കിലും സെലക്‌ഷൻ സാധ്യത കുറയും. അപേക്ഷകരുടെ പഠനമികവ് വിലയിരുത്താൻ ശേഷിയുള്ള അക്കാദമിക വിദഗ്‌ധരാണ് റഫറി റിപ്പോർട്ട് തയ്യാറാക്കേണ്ടത്.

പ്രവേശനപരീക്ഷ: ജനുവരി 19നു രാവിലെ പത്തിനു വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീ ക്ഷയുടെ ദൈർഘ്യം 2 മണിക്കൂറായിരിക്കും. 3 വിഭാഗങ്ങളിലായി 40 ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാകും. മികവു കാട്ടുന്നവർക്ക് 45 മിനിറ്റോളം നീളുന്ന 2 ഇൻ്റർവ്യൂകൾ ഉണ്ടാകും. തീയതി പിന്നീടറിയിക്കും. അപേക്ഷകരുടെ മറ്റേതെങ്കിലും പരീക്ഷ ഇനാറ്റ് തീയതികളിലാണെങ്കിൽ ‘JEST’ വഴിയും (www.jest.org.in) പിഎച്ച്ഡി പ്രവേശനത്തിനു ശ്രമിക്കാം.

ALSO READ; റേസിംഗ് പ്രേമികളെ ഇതിലേ, ഇതിലേ… പുതിയ എഎംജി സി 63 എസ്ഇ പെർഫോമൻസ് പുറത്തിറക്കി മെഴ്സിഡസ്

ജോയിൻ്റ് എംഎസ്‌സി: രണ്ടാം വർഷംവരെ മാത്‌സ് അടങ്ങിയ ഫിസിക്‌സ് ബിഎസ്‌സി, ഏതെങ്കിലും ശാഖയിലെ ബിഇ / ബിടെക് ഇവയിലൊന്ന് 55% / 50% മാർക്കോടെ പൂർത്തിയാക്കുന്നവർക്ക് പുണെ സർവകലാശാലയും ഇൻ്റർയൂണിവേഴ്‌സിറ്റി സെൻ്ററും ചേർന്നു നടത്തുന്ന ജോയിൻ്റ് എംഎസ്‌സിക്ക് അപേക്ഷിക്കാം. അസ്ട്രോഫിസിക്സ് അടങ്ങിയ ഫിസിക്സ് എംഎസ്സിയാണു ലഭിക്കുക. 1000 രൂപ മാസം സ്‌റ്റൈപൻഡുണ്ട്. ട്യൂഷൻ ഫീ തിരികെ തരികയും ചെയ്യും. ഇനാറ്റ് വഴി മാത്രമാണ് ഈ എംഎസ്‌സി പ്രവേശനം. പക്ഷേ ഇന്‍റർവ്യൂ ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News