പത്തനംതിട്ട കോന്നി ഗവ.മെഡിക്കല്‍ കോളേജിന്റെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ഏപ്രില്‍
24ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയില്‍ നേരിട്ടെത്തിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ഈ വര്‍ഷമാണ് കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് എം.ബി.എസ് പഠനത്തിനായി പ്രവേശനം ലഭിച്ചത്
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കോന്നി ഗവ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരിക്കുന്നത്. 132 കോടി രൂപ ചിലവഴിച്ച് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആശുപത്രിയില്‍ 2021 ലാണ് ഒ.പി / ഐ പി ചികിത്സകളാംരംഭിച്ചത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ആംഗീകാരം ലഭിച്ചതോടെ കഴിഞ്ഞ വര്‍ഷം 100 സീറ്റുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം നടന്നു. ശേഷിച്ച അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കാനായതോടെ അടുത്ത ബാച്ചിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനത്തിനും അനുമതി നേടാന്‍ സ്ഥാപനത്തിന് സാധിച്ചു . രണ്ടാം ഘട്ടനനിര്‍മ്മാണ- വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും കോന്നി മെഡിക്കല്‍ കോളജിനായി അനുവദിച്ചിരിക്കുന്നത്.
24ന് കോന്നിയിലെത്തുന്ന മുഖ്യമന്ത്രി ആശുപത്രിയിുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആയതായി പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here