മീനച്ചിൽ – മലങ്കര ജലജീവൻ മിഷൻ കുടിവെള്ള പ​ദ്ധതി ഉദ്ഘാടനം ഒക്ടോബർ 21ന്

കേരള വാട്ട‍ർ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ 1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പ​ദ്ധതിനിർമാണത്തിന് തുടക്കമാകുന്നു. ഒക്ടോബർ 21ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. ഒപ്പം വാട്ടർ അതോറിറ്റിയുടെ പുതിയ മലങ്കര-മീനച്ചിൽ പ്രോജക്ട് ഡിവിഷൻ പ്രഖ്യാപനവും മന്ത്രി നടത്തും. മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരും എംഎൽഎമാരായ മാണി സി. കാപ്പൻ, പി.ജെ. ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും പങ്കെടുക്കും.

ALSO READ: ‘കാത്തിരുന്നത് രണ്ടു പതിറ്റാണ്ട്, ഇത് സന്തോഷ കണ്ണീർ’; എസ് എഫ് ഐ യുടെ വിജയത്തിൽ വൈകാരികമായി പുണർന്ന് പെൺകുട്ടികൾ

പാലാ ,പൂഞ്ഞാർ നിയോജക മണ്ഡലങ്ങളില്‍പ്പെട്ട 13 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി അടങ്കലിന്റെയും പദ്ധതി ഘടകങ്ങളുടെയും വിതരണശൃംഖലയുടെയുമെല്ലാം അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി അതിന്റെ ചരിത്രത്തിൽ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പ​ദ്ധതിയാണ് മീനച്ചിൽ-മലങ്കര പ​ദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. 2085 കിലോമീറ്റ‍ർ പൈപ്പ്‌ലൈനും 154 ടാങ്കുകളും ഈ പദ്ധതിക്കുള്ളിൽ വരുന്നുണ്ട്. പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 24525 കണക്ഷനും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലായി 17705 കണക്ഷനും ഉള്‍പ്പെടെ 42230 കുടിവെള്ള കണക്ഷനുകള്‍ പദ്ധതി വഴി നൽകാൻ കഴിയും. കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ 700 കോടിയുടെ ജൈക്ക പദ്ധതിയാണ് ഇതിനു മുൻപ് വാട്ടർ അതോറിറ്റി നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതി.

ALSO READ: ‘വൈദ്യശാസ്ത്രം ജനങ്ങള്‍ക്ക് എന്നതായിരുന്നു ഡോ. മോഹൻലാലിന്റെ ആപ്തവാക്യം’; നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ തിടനാട്‌, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ എന്നീ അഞ്ചു പഞ്ചായത്തുകള്‍ക്കും, പാലാ നിയോജക മണ്ഡലത്തിലെ കടനാട്‌, രാമപുരം, മേലുകാവ്‌, മൂന്നിലവ്‌, മീനച്ചില്‍, ഭരണങ്ങാനം, തലപ്പലം, തലനാട്‌ എന്നീ എട്ടു പഞ്ചായത്തുകള്‍ക്കും വേണ്ടിയാണ്‌ ഈ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്‌. മലങ്കര ഡാമിന്‌ സമീപം മുട്ടം വില്ലേജിലെ മാത്തപ്ലാറയില്‍ ഫ്‌ളോട്ടിംഗ്‌ പമ്പ്‌ ഹസ്‌ നിര്‍മ്മിച്ച്‌ മലങ്കരഡാമില്‍നിന്നു പദ്ധതിക്കാവശ്യമായ അസംസ്കൃത ജലം പമ്പ്‌ ചെയ്തു ശേഖരിക്കും. മുട്ടം വില്ലേജില്‍ വള്ളിപ്പാറയ്ക്കു സമീപം ബൂസ്റ്റിംഗ്‌ സ്റ്റേഷന്‍ നിര്‍മ്മിച്ച്‌ ഒരു ഘട്ടം കൂടി ബൂസ്റ്റ്‌ ചെയ്ത്‌ കടനാട്‌ പഞ്ചായത്തിലെ നീലൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 45ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയിലേക്കെത്തിക്കും. ഈ ജലശുദ്ധീകരണ ശാലയില്‍ ഉൽപാദിപ്പിക്കുന്ന കുടിവെള്ളം വിവിധ പഞ്ചായത്തുകളിലേക്ക്‌ വിതരണം ചെയ്യും.

നീലൂര്‍ ജലശുദ്ധീകരണശാലയില്‍നിന്ന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലേക്കും പാലാ നിയോജക മണ്ഡലത്തിലെ തലനാട്‌ പഞ്ചായത്തിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നതിനായി 700 എംഎം ‍ഡിഐ പൈപ്പ്‌ 20 കി.മീ. സ്ഥാപിച്ച്‌ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിന്‌ സമീപം 25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയിലേക്ക്‌ ഗ്രാവിറ്റിയിലൂടെ എത്തിക്കുകായും തുടര്‍ന്ന്‌ ഈ സംഭരണിയില്‍നിന്ന് പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തലനാട്‌, തിടനാട്‌, തീക്കോയി എന്നീ പഞ്ചായത്തുകളിലേക്ക്‌ കുടിവെള്ളം പമ്പ്‌ ചെയ്യുകയും ചെയ്യുന്നു.

ALSO READ: തന്‍സിം ഇബ്രാഹിം ലീഗില്‍ നിന്ന് രാജിവച്ചു

ജലശുദ്ധീകരണ ശാലയില്‍നിന്നും 450 എംഎം ‍ ‍ഡിഐ പൈപ്പ് വഴി കടനാട്‌, രാമപുരം പഞ്ചായത്തിലേക്കും, 200 എംഎം ‍ ‍ഡിഐ പൈപ്പ് വഴി മേലുകാവ്‌, മൂന്നിലവ്‌ പഞ്ചായത്തിലേക്കും, 350 എംഎം ‍ ‍ഡിഐ പൈപ്പ് വഴി ഭരണങ്ങാനം, മീനച്ചില്‍ പഞ്ചായത്തിലേക്കും, 200എംഎം ‍ ‍ഡിഐ പൈപ്പ് വഴി തലപ്പലം പഞ്ചായത്തിലേക്കും ശുദ്ധജലമെത്തിക്കും. പതിമൂന്നു പഞ്ചായത്തുകളിലുമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന ജലസംഭരണികളില്‍ കുടിവെള്ളം ശേഖരിച്ച്‌ പുതിയതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി കുടിവെള്ളം വിതരണം ചെയ്യുകയും ജലജീവന്‍ മിഷന്‍ പദ്ധതി വഴി 13 പഞ്ചായത്തുകളിലെയും നിലവില്‍ കുടിവെള്ള കണക്ഷനുകള്‍ ഇല്ലാത്ത എല്ലാ വീടുകള്‍ക്കും ടാപ്പ് മുഖേനയും ശുദ്ധജലം എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News