സവർക്കറിൻ്റെ മാപ്പെഴുത്തുകളുടെ ഓർമ്മപ്പെടുത്തലായി പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം മാറും: പരിഹാസവുമായി ബിനോയ് വിശ്വം

വി.ഡി. സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ബ്രിട്ടീഷ് യജമാനന്മാർക്ക് സവർക്കർ എഴുതിയ മാപ്പെഴുത്തുകളു ഓർമപ്പെടുത്തലായി പുതിയ പാർലമെന്‍റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം മാറും എന്നാണ് അദ്ദേഹത്തിൻ്റെ പരിഹാസം.

നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും ആദർശങ്ങൾക്ക് പകരം ആർഎസ്എസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഹിന്ദുത്വ അജണ്ടയാണ് ഈ തീരുമാനം വഴി വെളിപ്പെടുത്തുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി പാർലമെന്റിന്റെ തലവനല്ല. സർക്കാറിന്റെ തലവനാണ്. അധികാര വിഭജനത്തിന്റെ നഗ്നമായ ലംഘനമാണത്. സ്വത​ന്ത്ര ഇന്ത്യയുടെ സ്ഥാപക നേതാക്കളുടെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയവരുടെയും ത്യാഗപരിശ്രമങ്ങളെ തള്ളിക്കളയുന്നതാണ് കേന്ദ്ര തീരുമാനം.മഹാത്മ ഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, എ.കെ.ജി, ഇന്ദ്രജിത് ഗുപ്ത എന്നിവരുടെ പ്രതിമകൾ പുതിയ പാർലമെന്റിൽ എവിടെ സ്ഥാപിക്കുമെന്നും ബിനോയ് വിശ്വം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News