അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22-ന്

അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22ന് നടക്കും. ഉച്ചക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ്, നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ചു.

READ ALSO:കങ്കാരുപ്പടയുടെ ആറാട്ട്; നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ ജയം

ക്ഷണം ലഭിച്ചത് വികാര നിര്‍ഭരമാണെന്നും ചരിത്ര മുഹൂര്‍ത്തതിന് സാക്ഷിയാകാന്‍ കഴിയുന്നതില്‍ അനുഗ്രഹീതനായെന്നും മോദി പ്രതികരിച്ചു. ജനുവരി 14 മുതല്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. 24 മുതല്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നു കൊടുക്കാനാണ് തീരുമാനം.

READ ALSO:‘കേരളീയം’, തലസ്ഥാന നഗരിയില്‍ 30 ഇടങ്ങളിലായി നടക്കുന്ന കലയുടെ മഹോത്സവം: പരിപാടികളുടെ വിവരങ്ങള്‍

മൂന്ന് നിലകളില്‍ ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ണമായും പൂര്‍ത്തിയാകും.2020 മാര്‍ച്ചില്‍ ആണ് അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News