രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ സിപിഐഎം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
READ ALSO:സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ചാന്‍സിലറുടെ ശ്രമം; പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ
ഹിന്ദുത്വ രാഷ്ട്രീയത്തെ ഭരണ നേതൃത്വത്തിലേക്ക് നയിക്കുന്നതിനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നു രാമക്ഷേത്ര നിര്‍മ്മാണം. ഇന്ത്യയിലെ മതനിരപേക്ഷവാദികള്‍ ഈ നടപടിയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നു. ബാബറി മസ്ജിദ് സംരക്ഷിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുന്നതിനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് അക്കാലത്ത് തന്നെ ജനാധിപത്യ കക്ഷികളെല്ലാം ക്ലീന്‍ചിറ്റ് നല്‍കിയതാണ്. എന്നാല്‍ നിസ്സംഗത പാലിക്കുകയാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇന്ത്യന്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച സംഭവം കൂടിയായിരുന്നു അത്. മുസ്ലീംങ്ങള്‍ ആരാധിച്ചിരുന്ന ഒരു ആരാധനാലയം തകര്‍ത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയതിന്റെ ഭാഗമായാണ് ക്ഷേത്ര നിര്‍മ്മാണം നടന്നിട്ടുള്ളത്- പ്രസ്താവനയില്‍ പറയുന്നു.
മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇത് തിരിച്ചറിയാതെ ഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരായി കേരളത്തിലെ കോണ്‍ഗ്രസും അധഃപതിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. ഇത് സംബന്ധിച്ച് യുഡിഎഫിലെ ഘടകകക്ഷികളും, കേരളത്തിലെ ജനാധിപത്യ സമൂഹവും പ്രതികരിക്കേണ്ടതുണ്ടെന്നും സിപിഐഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here