പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തില്‍ വിവിധ വകുപ്പുകളെ ഏകോപിച്ച് ശാശ്വത പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.പി സി ബിയുടേയും കുഫോസിന്‍റെയും അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പ്രകടമായ അന്തരമുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് മന്ത്രി രാജീവ് കൊച്ചിയില്‍ വ്യക്തമാക്കി.
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സബ്കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയും ഫിഷറീസ് സര്‍വ്വകലാശാലയിലെ വിദഗ്ധ സംഘവുമാണ് അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.വെള്ളത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നതടക്കമുള്ള വിവരങ്ങളാണ് കുഫോസ് സംഘത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
Also read:കെഎസ്‌യു സംഘർഷം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി കെപിസിസി
എന്നാല്‍ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാനിടയായതെന്നാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടെന്ന പേരില്‍ പുറത്തുവന്ന വിവരം.ഈ സാഹചര്യത്തിലാണ് മന്ത്രി പി.രാജീവ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.വിവിധ സംഘങ്ങളുടെ ഏകോപിതമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് ലഭിക്കും.റിപ്പോര്‍ട്ടുകളില്‍ പ്രകടമായ അന്തരമുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകമായി പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി.
വിവിധ വകുപ്പുകളെ ഏകോപിച്ച് ശാശ്വത പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here