പരിചരിക്കാന്‍ ആളില്ലാതെ അന്നക്കുട്ടി മരിച്ച സംഭവം: മകനെതിരെ നടപടിയുമായി കേരള ബാങ്ക്, സസ്‌പെന്‍ഷന്‍

ഇടുക്കിയിലെ കുമളിയില്‍ മക്കള്‍ പരിചരിക്കാതെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലാക്കിയ വയോധിക മരിച്ച സംഭവത്തില്‍ മകനെതിരെ നടപടിയുമായി കേരള ബാങ്ക്. കേരള ബാങ്കിന്റെ കുമളി ശാഖയിലെ കളക്ഷന്‍ ഏജന്റായ എം എം സജി മോനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

മകനെന്ന ഉത്തരവാദിത്വത്തില്‍ സജിമോന്‍ വീഴ്ച വരുത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു. സംഭവത്തില്‍ മകള്‍ സിജിമോളെ കുമളി പഞ്ചായത്തിലെ താത്ക്കാലിക ജോലിയില്‍ നിന്നും നേരത്തെ പിരിച്ചുവിട്ടിരുന്നു.

ALSO READ:പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയില്‍ താമസിച്ചുവന്ന അന്നക്കുട്ടി മാത്യു 20-ാം തീയതിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കുമളി പഞ്ചായത്തംഗം ജയമോള്‍ മനോജിന്റെ മൊഴിയെടുപ്പിനെ തുടര്‍ന്നാണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകന്‍ സജിമോനും പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരിയായ മകള്‍ സിജിക്കുമെതിരെ കുമളി പൊലീസ് കേസെടുത്തത്.

ALSO READ:ശക്തമായ ഇന്ത്യക്കായി നിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്: രാഷ്‌ട്രപതി ദ്രൗപതി മുർമു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here