മഹാരാജാസ് സംഭവം ഗൗരവതരം; കോളേജ് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കും: മന്ത്രി ആര്‍ ബിന്ദു

എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതുള്‍പ്പെടെ, വിദ്യാര്‍ത്ഥികള്‍ക്കും ഒരധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പ്രസ്താവനയില്‍ പറഞ്ഞു.

ഭാവിയില്‍ കോളേജില്‍ ഇത്തരം സംഘര്‍ഷസാഹചര്യം ഉരുത്തിരിയാന്‍ ഇടവരുന്നത് ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല; റീല്‍ സോങ് പ്രകാശനം ചെയ്ത് ഗായകന്‍ സൂരജ് സന്തോഷ്

തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ത്ഥി സര്‍വ്വകക്ഷി യോഗവും ചേര്‍ന്ന ശേഷം എത്രയും പെട്ടെന്ന് കോളേജ് തുറന്നു 5പ്രവര്‍ത്തിപ്പിക്കും.

ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട് – മന്ത്രി ഡോ ബിന്ദു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News