ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നടന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വര്‍ഗീയത. അധ്യാപിക ചെയ്തത് ഹീന കൃത്യമാണ്. ഇക്കാര്യത്തില്‍ ചെറിയ നടപടികള്‍ അല്ല വേണ്ടത്. മാതൃകാപരമായ നടപടികള്‍ ഉണ്ടാകണം.
Also Read: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന്‍ പിടിയില്‍
ഒരു ക്ലാസ് റൂമില്‍ ഒരിക്കലും സംഭവിക്കരുതാത്ത സംഭവം ആണ് നടന്നത്. സ്‌കൂള്‍ ക്ലാസ് റൂമുകള്‍ സ്‌നേഹത്തിന്റെ ഇടങ്ങള്‍ ആകണം. ഓരോ വിദ്യാര്‍ത്ഥിയും സ്വന്തം കുട്ടിയാണെന്ന് അധ്യാപകര്‍ കരുതണം. അതിനുള്ള സാംസ്‌കാരിക പശ്ചാത്തലം ഭരണകൂടം സൃഷ്ടിക്കണം.
Also Read: വ്യാജരേഖാ ചമയ്ക്കല്‍ കേസ്; ഷാജന്‍ സ്‌കറിയയ്ക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണ
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട് ; കേരളം പ്രതീക്ഷയുടെ തുരുത്താണ് എന്നതാണ് അത്. മതനിരപേക്ഷത, സാഹോദര്യം, സമത്വം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി കേരളം മുമ്പോട്ട് പോകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here