പേട്ടയിൽ കുട്ടിയെ കാണാതായ സംഭവം; തട്ടിക്കൊണ്ടു പോയതിന് തെളിവില്ലെന്ന് പൊലീസ്

പേട്ടയിൽ കുട്ടിയെ കാണാതായ സംഭവത്തിൽ തട്ടിക്കൊണ്ടു പോയതിന് തെളിവില്ലെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. കുഞ്ഞ് എങ്ങനെ അവിടെയെത്തി എന്നതിൽ അന്വേഷണം നടക്കുകയാണ്. ടെൻ്റിന് അര കിലോമീറ്റർ അകലെയുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കിട്ടിയത്.

ALSO READ: രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ!

കാടുപിടിച്ച നിലയിലായിരുന്നു ഓട. വേരിൽ മലർന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു കുട്ടി. ഏറെക്കുറെ അബോധാവസ്ഥയിൽ ആയിരുന്നു. മണ്ണന്തല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജനോഷ് ആണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. ശാരീരിക ഉപദ്രവം ഏറ്റിട്ടില്ല. നിർജലീകരണം കാരണം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മാത്രം എന്നും പ്രാഥമിക പരിശോധന ഫലം.

ALSO READ: ഷൊർണൂരിലെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration