പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവം; കുഞ്ഞിന്റെ പിതാവ് വിവാഹ തട്ടിപ്പുകാരനെന്ന് പൊലീസ്

പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുജീബ് വിവാഹ തട്ടിപ്പുകാരാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നാല് വിവാഹങ്ങള്‍ കഴിച്ചു. കുഞ്ഞിനെ മര്‍ദ്ദിച്ച അമ്മ അനീഷയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നു. നാലാമത്തെ വിവാഹത്തിനുശേഷം മുജീബ് കഴിഞ്ഞ മാസം ദുബായിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു.

ALSO READ:‘ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ വര്‍ധനവ് ഉണ്ടാകും’; കണ്ടക്ടറുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

ആലപ്പുഴ മാന്നാറിലാണ് ഒരു വയസ്സുകാരന് അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റത്. മാന്നാര്‍ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മര്‍ദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ പിതാവിന് അയച്ചു നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി. മാന്നാര്‍ പൊലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു.

ALSO READ:ആലപ്പുഴയിൽ ഒരു വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിച്ചു; കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പിതാവിന് അയച്ചുനൽകി

അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുട്ടിയോട് ക്രൂരത കാട്ടുന്ന മാതാവിന് എതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration