ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളിയിൽ നിർത്താതെ പോയ സംഭവം ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. റെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്ത്വത്തിലാണ് അന്വേഷണം.
Also read:മ്യൂച്വൽ ഫണ്ടിൽ വിശ്വസിച്ച് ആയിരങ്ങൾ; ജൂണിൽ മാത്രം 40,000 കോടി നിക്ഷേപങ്ങൾ
പയ്യോളിയിൽ സ്റ്റോപ്പുള്ള ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് നിർത്താതെ പോയ സംഭവത്തിലാണ് ലോക്കോ പൈലറ്റിനെതിരെ അന്വേഷണം ആരംഭിച്ചത്. ട്രെയിൻ പയ്യോളിക്ക് പകരംരണ്ട് കിലോമീറ്റർ കഴിഞ്ഞ് അയനിക്കാട് ആണ് നിർത്തിയത്. നിരവധി യാത്രക്കാർ സ്റ്റോപ്പിൽ ഇറങ്ങാനുമുണ്ടായിരുന്നു.
Also read:കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
രാത്രി 10 മണിക്ക് പയ്യോളി എത്തേണ്ട ട്രെയിൻ ഒരു മണിക്കൂർ വൈകി 11 മണിക്കാണ് പയ്യോളി പിന്നിടുന്നത്. സ്റ്റോപ്പിൽ നിർത്താതെ വന്നതോടെ നിരവധി യാത്രക്കാർ ആണ് പെരുവഴിയിലായത്. പലരും ട്രെയിൻ എവിടെയെത്തി എന്നുപോലും അറിയാതെ ആദ്യം നിർത്തിയ സ്റ്റോപ്പിൽ ഇറങ്ങുകയായിരുന്നു. കനത്ത മഴയിൽ പയ്യോളി സ്റ്റേഷന്‍റെ ബോർഡ് കാണാൻ കഴിഞ്ഞില്ലെന്ന് ലോക്കോ പൈലറ്റിൻ്റെ വിശദീകരണം. റെയിൽവെ കൺട്രോളിംങ് ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here