കൊല്ലത്ത് വിദ്യാർഥി അപകടത്തിൽ മരിച്ച സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലത്ത് വിദ്യാർഥി അപകടത്തിൽ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മൈലാപ്പൂരിലെ ലയാ മിൽക്കിന് സമീപമുണ്ടായ അപകടത്തിൽ കൂട്ടിക്കട ചക്കാലയിൽ ഷാജഹാന്റെ മകൻ പതിനേഴുകാരനായ ഫൈസലാണ് മരിച്ചത്. സഹപാഠികളായ മൂന്നു വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.

Also read: സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എ വിജയരാഘവൻ നാളെ ഉദ്ഘാടനം ചെയ്യും

പരുക്കേറ്റ ഒപ്പം ഉണ്ടായിരുന്ന രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എകെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

Also read: ‘ഐഎഫ്എഫ്കെയിൽ പങ്കെടുത്ത എല്ലാ ചലച്ചിത്രകാരൻമാർക്കും ആശംസകൾ നേരുന്നു’; മുഖ്യമന്ത്രി

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. പെട്ട്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചാലക്കയം – പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടിൽ ബാബു (63) ആണ് മരിച്ചത്.

Also read: ‘അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശം; സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് പുറത്ത് വന്നത്’: ഗോവിന്ദൻ മാസ്റ്റർ

അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാബുവിനെ നിലയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപകടത്തിൽ ഗുരുതര പരിക്കേറ്റ 9 വയസ്സുകാരി ആരുഷി, ശശി, അർജുൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറി. കാറിൻ്റെ ഡ്രൈവറെയും മറ്റെരാളെയും നിസാര പരിക്കുകളോടെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News