അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവം; ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന

അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഡ്രാഗണ്‍, ഏലിയന്‍ ചിത്രങ്ങളും കത്തികളും സ്ഫടികക്കല്ലുകളും കണ്ടെടുത്തു. ആര്യക്ക് വന്ന മെയിലിലും ഇവയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇവ പ്രത്യേക വിശ്വാസത്തിന് ഉപയോഗിക്കുന്നവയെന്നും സൂചനയുണ്ട്. ഡോണ്‍ ബോസ്‌കോ എന്ന പേരില്‍ മെയില്‍ അയച്ചത് നവീനെന്നും സംശയമുണ്ട്. ആര്യയുടെ ആഭരണങ്ങള്‍ എവിടെപ്പോയെന്നും അന്വേഷണം നടത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് യോഗം ചേരും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് യോഗം ചേരുക. യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തും.

READ ALSO:സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; കൊല്ലത്തും പാലക്കാടും 40 ഡിഗ്രി വരെ

നവീനും, ദേവിയും, ആര്യയും ആത്മഹത്യ ചെയ്യാന്‍ അരുണാചല്‍ പ്രദേശിലെ സിറോ എന്ന സ്ഥലം തെരഞ്ഞെടുത്തത് എന്തിന് എന്ന ചോദ്യത്തിനുത്തരമാണ് പൊലീസ് അന്വേഷിക്കുന്നത്. സിറോയ്ക്ക് സമീപം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടവയുണ്ടോയെന്നും പരിശോധിക്കുന്നു. ഇതിനായി ലോവര്‍ സുബാന്‍സിരി എസ്.പി കെനി ബഗ്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ അരുണാചലില്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെ മൂവരും മരിച്ചുകിടന്ന മുറിയില്‍ നിന്നും പ്ലേറ്റില്‍ മുടി കണ്ടെത്തിയതും ദുരൂഹമാണ്. എന്തെങ്കിലും വിശ്വാസത്തിന്റെയോ മൂവരും വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടായേക്കാമെന്ന് തിരുവനന്തപുരം ഡി.സി.പി നിധിന്‍ രാജ് പറഞ്ഞു.

READ ALSO:‘പൊതു ഇടങ്ങളിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ വീടുകളിൽ’, കെജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി ആഹ്വാനം ചെയ്ത നിരാഹാര സമരം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News