സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവത്തിൽ തുടർ നടപടികളിലേക്ക് കടന്ന് സർക്കാർ.കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചു പിടിക്കാൻ ധനവകുപ്പ് തീരുമാനിച്ചു.
എത്ര തുക എന്നതിൽ സർക്കാർ ഉടൻ നിയമോപദേശം തേടും. വകുപ്പുതല നടപടികളിലേക്ക് കടക്കുന്നതും സർക്കാർ വേഗത്തിലാക്കും.
ALSO READ; കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു
സംഭവത്തിൽ വിവിധ വകുപ്പ് കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.താൽകാലിക ജീവനക്കാരിലേക്കും പരിശോധന എത്തിയേക്കും.
പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ സർക്കാർ ഉദ്യോഗസ്ഥർകയ്യിട്ട് വാരിയെന്ന വിവരം ഇന്നലെയാണ് പുറത്താകുന്നകത്. സംസ്ഥാന സർക്കാരിലെ 1458 ഉദ്യോഗസ്ഥരാണ് സാമൂഹിക പെൻഷൻ തുക കൈക്കലാക്കി വൻ കൊള്ള നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ധനവകുപ്പിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പരിശോധനയിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തട്ടിപ്പിൽ പങ്കാളികളായിട്ടുള്ളതായി കണ്ടെത്തി.
ENGLISH NEWS SUMMARY: In the case of pension received by government employees, the finance department has decided to take further action and recover the received amount with interest.The government will soon seek legal advice on how much. The government will also speed up departmental action.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here