ആര്യ രാജേന്ദ്രനെ അപമാനിച്ച സംഭവം; മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം മേയർ ആര്യ ആര്യ രാജേന്ദ്രനെ അപമാനിച്ച സംഭവത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. സാഹചര്യ തെളിവുകളാണ് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

Also read:പ്രൊഫ. എ സുധാകരൻ അവാർഡ് ഡോ. കെ മഹേശ്വരൻനായർക്ക്

ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. സംഭവം പുനരാവിഷ്കരിച്ചാണ് പൊലീസ് തെളിവ് കണ്ടെത്തിയത്. സാഹചര്യത്തെളിവുകൾക്കായായിരുന്നു പൊലീസിന്റെ പുനരാവിഷ്കരണം. ബസും കാറും ഓടിച്ചായിരുന്നു പുനരാവിഷ്കരണം നടത്തിയത്. ബസിലെ ഡ്രൈവർ ആംഗ്യം കാണിച്ചാൽ മുന്നിലെ വാഹനത്തിലെ യാത്രക്കാർക്ക് കാണാനാകുമെന്ന് പൊലീസ് കണ്ടെത്തി. പരിശോധന നടന്നത് ശനിയാഴ്ച രാത്രി തിരുവനന്തപുരം പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News